1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Changes to subsidy and cylinder booking from October 1

എല്‍പിജി ആധാര്‍ നിയമം: ഒക്ടോബര്‍ 1 മുതല്‍ സബ്സിഡി, സിലിണ്ടര്‍ ബുക്കിംഗുകളില്‍ മാറ്റം

Cooking, Pressure Cookers are danger, Pressure Cooker accident, Pressure Cooker issues, പ്രഷര്‍ കുക്കറിനെ അപകടകാരിയാക്കാം
അര്‍ഹമായ സബ്സിഡിയോടുകൂടി നിശ്ചിത ചില്ലറ വില്‍പ്പന വിലയില്‍ എല്‍പിജി റീഫില്ലുകള്‍ ബുക്ക് ചെയ്യുന്നതിന് 2026 ഒക്ടോബര്‍ 1 മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍, ഈ നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്ന് കരുതി ഒരു വീട്ടിലേക്കുള്ള എല്‍പിജി വിതരണം നിലയ്ക്കുമെന്ന് ഇതിനര്‍ത്ഥമില്ല.
 
പ്രാമാണീകരണം നടത്താത്ത ഉപഭോക്താക്കള്‍ക്കും എല്‍പിജി ലഭിക്കും. എന്നാല്‍ എണ്ണ വിപണന കമ്പനികള്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി സബ്സിഡിയില്ലാതെ വിപണി വിലയിലാകും അവര്‍ക്ക് ഇത് ലഭിക്കുക. എല്‍പിജി വിതരണം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുന്നതിന് പകരം സബ്സിഡി നിരക്കിലുള്ള റീഫില്ലുകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട മാറ്റമാണിത്.
 
ഈ മാറ്റം പ്രധാനമായും സബ്സിഡി നിരക്കിലുള്ള എല്‍പിജി റീഫില്ലുകള്‍ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ടതാണ്. എല്‍പിജി വിതരണം പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുന്നതല്ല. സെപ്റ്റംബര്‍ 19 വരെയുള്ള കണക്കുകള്‍ പ്രകാരം, ആകെ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കളില്‍ 89.9 ശതമാനം പേര്‍ (274.3 ദശലക്ഷം പേര്‍) ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കിയതായി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഈ നടപടി ഇതിനകം പൂര്‍ത്തിയാക്കിയ ഉപഭോക്താക്കള്‍ അത് വീണ്ടും ചെയ്യേണ്ടതില്ല.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റും: ആരോഗ്യമന്ത്രി