ചാന്ദ്രയാൻ 2 ചന്ദ്രനിലേക്ക് യാത്ര തുടങ്ങി, ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുള്ള മാറ്റം വിജയകരമെന്ന് ഐഎസ്ആർഒ; ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയേക്കും

ഈ മാസം 20ന് ചാന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (08:35 IST)
ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പേടകമായ ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും മാറി ചന്ദ്രനിലിലേക്ക് യാത്ര തുടങ്ങി. ഈ മാസം 20ന് ചാന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ 2.21ന് ഗതിമാറ്റ പ്രക്രിയയായ ട്രാന്‍സ് ലൂണാര്‍ ഇന്‍സെര്‍ഷന്‍ (ടിഎല്‍ഐ) നടത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

വിക്ഷേപിച്ച് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക് ചാന്ദ്രയാന്‍ തിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് ചാന്ദ്രയാന്‍ പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജൂലായ് 22നാണ് ചാന്ദ്രയാന്‍ 2 വിക്ഷേപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :