ഗര്‍ഭാശയ കാന്‍സറിനെതിരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച വാക്‌സിന്‍ ഈമാസം പുറത്തിറങ്ങും; രണ്ടു ഡോസിന് 2000 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (08:51 IST)
ഗര്‍ഭാശയ കാന്‍സറിനെതിരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച വാക്‌സിന്‍ ഈമാസം പുറത്തിറങ്ങും. രണ്ടു ഡോസ് വാക്‌സിന് 2000 രൂപയാണ് വിലയിട്ടിരിക്കുന്നത്. ജൂണ്‍ മുതല്‍ ഒന്‍പതിനും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉദ്ദേശിക്കുന്നത്.

രാജ്യത്ത് ഓരോ വര്‍ഷവും 80000 സ്ത്രീകള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കൂടാതെ 35000 പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :