ചീട്ടുകളി അലസന്മാരുടെ വിനോദമല്ല, കായിക വിനോദമാണ് !!!

ചീട്ടുകളി, സുപ്രീം കോടതി, നികുതി
ന്യൂഡല്‍ഹി| vishnu| Last Updated: ചൊവ്വ, 19 മെയ് 2020 (15:08 IST)
ഒരുപണിയുമില്ലാത്തവരും പണിയെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരുമായ അലസന്മാര്‍ നടുത്തുന്ന വിനോദമാണ് ചീട്ടുകളില്‍ എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ അതൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു. കാരണം ചീട്ടുകളിയെ കായികവിനോദമായി പ്രഖ്യാപിക്കുന്ന സുപ്രധാന വിധി സുപ്രീമ്ം കോടതി പുറപ്പെടുവിച്ചു.
ചീട്ടു കളിക്കുമ്പോള്‍ ബുദ്ധിമാത്രമല്ല കൈകള്‍ കൂടി നന്നായി ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ ചീട്ടു കളിയെ കായിക വിനോദമായി കരുതുന്നതില്‍ തെറ്റില്ലെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്.

കായിക ഉപകരണങ്ങള്‍ക്കുള്ള നികുതി ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ക്‌സണ്‍സ്‌ ഗ്രാഫിക്‌സ് 2011മുതല്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കമ്പനിക്കനുകൂലമായ വിധി കോടതി പുറപ്പെടുവിച്ചത്. കായിക ഇനമായി കോടതി പ്രഖ്യാപിച്ചതോടെ ചീട്ട് നിര്‍മ്മാതാക്കള്‍ക്ക് സ്‌പോര്‍ട്‌സ് ഗുഡ്‌സിന്‌ നല്‍കുന്ന എക്‌സൈസ്‌ ഡ്യൂട്ടിയില്‍ നിന്നുള്ള ഇളവ് ലഭിക്കും. അതേസമയം വ്യായാമത്തിനായി ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ക്ക്‌ ചുമത്തുന്ന ഒരു ശതമാനം നികുതി ഉണ്ടാകുകയും ചെയ്യും.

പാര്‍ക്ക്‌സണ്‍സ്‌ ഗ്രാഫിക്‌സ് നടത്തിയ പോരാട്ടങ്ങള്‍ക്ക് ബദലായി ചീട്ടുകളിയെ നേരമ്പോക്കോ പാര്‍ലന്‍ ഗെയിമായോ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിന്‍ തള്ളുകയും ചെയ്തു. ചീട്ടുകളി കായിക വിനോദം ആയതിനാല്‍ അഞ്ചു ശതമാനം നികുതിക്ക്‌ കമ്പനി അര്‍ഹരാണെന്ന്‌ 2014 ല്‍ ഒരു കോടതി വിധിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :