കോള്‍ മുറിഞ്ഞാല്‍ ജനുവരി ഒന്നുമുതല്‍ നഷ്ടപരിഹാരം

കോള്‍ ഡ്രോപ് , ട്രായ് , മൊബൈല്‍ ഫോണ്‍ , ക്രെഡിറ്റ്
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (13:52 IST)
മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കോള്‍ മുറിഞ്ഞാല്‍ (കോള്‍ ഡ്രോപ്) ഉപഭോക്താവിന് 2016 ജനുവരി ഒന്നുമുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം അതോരിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശം. മുറിയുന്ന ഓരോ കോളിനും ഒരു രൂപവീതമാണ് നഷ്ടപരിഹാരം.

കോള്‍ ഡ്രോപിന് ലഭിച്ച നഷ്ടപരിഹാരം സംബന്ധിച്ച് ടെലികേം കമ്പനി എസ്എംഎസ് വഴിയോ യുഎസ്എസ്ഡി വഴിയോ ഉപഭോക്താവിന് സന്ദേശമയക്കണം. പ്രീപെയ്ഡ് ഉപഭോക്താക്കളെ കോള്‍ ഡ്രോപുണ്ടായതിന് നാല് മണിക്കൂറിനുള്ളില്‍ ഇക്കാര്യം അറിയിച്ചിരിക്കണം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ ക്രെഡിറ്റ് ആയ പണം സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ബില്ലില്‍ വ്യക്തമാക്കണമെന്നും ട്രായ് നിര്‍ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :