അമിത് ഷായുടെ വിമാനം പറത്താന്‍ ആള്‍മാറാട്ടം; വിങ് കമാന്‍ഡര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു

   bsf pilot , amit shahs , aircraft , police , അമിത് ഷാ , പൊലീസ് , വിമാനം
ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 27 ഓഗസ്റ്റ് 2019 (19:35 IST)
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ അവസരം ലഭിക്കുന്നതിനുവേണ്ടി ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ അന്വേഷണം ആരംഭിച്ചു.

വിങ് കമാന്‍ഡര്‍ ജെഎസ് സങ്വാനെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വിഐപി വിമാനം പറത്തുന്നതിനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

ബിഎസ്എഫ് പൈലറ്റായിരുന്ന സങ്വാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇ-മെയില്‍ അക്കൗണ്ട് ഉണ്ടാക്കി ആള്‍മാറാട്ടത്തിലൂടെ അമിത് ഷായുടെ വിമാനം പറത്താന്‍ അനുമതി നേടിയെന്നാണ് പരാതി.

കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്തിട്ടുള്ള സങ്വാന്‍ എന്തിനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :