Last Modified വെള്ളി, 1 മാര്‍ച്ച് 2019 (12:00 IST)
പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ചാരൻ പിടിയിൽ. ബിഎസ് എഫ് പോസ്റ്റുകളുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. 21വയസ്സുകാരനാണ് പിടിയിലായിരിക്കുന്നതെന്നാണ് സൈനിക വക്താവ് അറിയിച്ചിരിക്കുന്നത്. ഇയാളുടെ കൈയ്യിൽ നിന്നും പാകിസ്ഥാൻ സിം കാർഡും ബി എസ്എഫ് പിടിച്ചെടുത്തു.
സംശയാസ്പദമായ ആറ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാണെന്ന് ബിഎസ് എഫ് വിശദമാക്കി. അതേസമയം കശ്മീരിലെ കുപ്‌വാരയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ തുടങ്ങിയ എറ്റുമുട്ടൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്. അതേസമയം ഉറി സെക്ടറിലെ ഗൗലാൻ, ചൗക്കസ്, കിക്കർ, കതി എന്നീ പോസ്റ്റുകളിൽ പാകിസ്ഥാൻ സേന വെടിനിർത്തൽ കരാർ ലംഘിച്ചു.
അഭിനന്ദൻ വർധവനെ വിട്ടയക്കാനുളള പ്രഖാപനം വന്ന ശേഷവും അതിർത്തിയിൽ തുടർച്ചയായി വെടി നിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ് പാകിസ്ഥാൻ.