Sumeesh|
Last Modified ചൊവ്വ, 15 മെയ് 2018 (19:45 IST)
വാരണാസിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് 12 പേർ മരിച്ചു. ഫ്ലൈഓവറിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത.
വാരണാസിയിൽ കാന്റ് റെയിൽവേ സ്റ്റേഷനു സമീപത്ത് നിർമ്മാണത്തിലിരുന്ന ഫ്ലൈഓവറാണ് തകർന്നു വീണത് നിർമ്മാണ തൊഴിലാളികളടക്കം 50ഓളം പേർ ഇപ്പോഴും പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ് അതേസമയം അപകടത്തിൽ മരണപ്പെട്ടവരുടെ കുടും;ബത്തിന് ഉത്തർപ്രദേശ് സർക്കാർ 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.