അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പ്പ്, രണ്ടുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| VISHNU.NL| Last Modified ശനി, 23 ഓഗസ്റ്റ് 2014 (08:50 IST)
അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ സേന നടത്തിയ വെടിവെയ്പ്പില്‍ രണ്ടു പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. പിതാവും 13 വയസുള്ള മകനുമാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളേജില്‍ മാറ്റിയിട്ടുണ്ട. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

ഇന്ന് പുലര്‍ച്ചെയോടെ ജമ്മു-കാശ്മീരിലെ അതിര്‍ത്തി പ്രദേശമായ ആര്‍ എസ് പുര മേഖലയിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ആര്‍എസ് പുരയിലെ 22 ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇന്ത്യയും തിരിച്ച് വെടിവെയ്പ്പ് തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്.

ഒരുമാസത്തിനിടെ 25 തവണയിലധികമായി പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. മോര്‍ട്ടാറുകളും മറ്റുമുപയോഗിച്ച് ശക്തമായ ആക്രമണമാണ് പാക് റേഞ്ചേഴ്സ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ പാക്കിസ്ഥാന്റെ ആക്രമണം ഭയന്ന് ആര്‍ എസ് പുരയിലെ രണ്ടായിരത്തോളം വരുന്ന ഗ്രാമീണര്‍ പലായനം ചെയ്തു. ഇവരെ സര്‍ക്കാര്‍ ഹൈസ്കൂളുകളിലും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :