പനജിയില്‍ തുടര്‍ച്ചയായ ആറാം തവണയും ബിജെപിക്ക് വിജയം

Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (15:53 IST)
പനജി അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി സിദ്ധാര്‍ത്ഥ് കുന്‍കോലിക്ക റിനു വിജയം. 5,368 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുന്‍കോലിക്കര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
സുരേന്ദ്ര ഫുര്‍ടാഡോയെ തോല്പിച്ചത്. ഇത് പനജിയില്‍ ബിജെപിയുടെ തുടര്‍ച്ചയായ ആറാം വിജയമാണ്.

കേന്ദ്ര മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായി ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ചുമതലെയേറ്റതിനെത്തുടര്‍ന്നാണ് ഇവിടെ ഒഴിവ് വന്നത്. ഫെബ്രുവരി 13നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് തന്റെ കടമയാണെന്നും ജനങ്ങളോടുള്ള തന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും കുന്‍കോലിക്കര്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :