ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (19:55 IST)
സമ്പാദ്യത്തിന്റെ കാര്യത്സമ്പാദ്യത്തിന്റെ കാര്യത്തില്‍ പഞ്ഞമില്ലാതെ ബിജെപി. അധികാരത്തിലേറിയ ശേഷം ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയെന്ന വിശേഷണം ഇത്തവണയും ബിജെപിക്ക്തില് പഞ്ഞമില്ലാതെ ബിജെപി. അധികാരത്തിലേറിയ ശേഷം ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയെന്ന വിശേഷണം ഇത്തവണയും ബിജെപിക്ക് സ്വന്തം. 2016-17 കാലയളവിൽ 1,034.27 കോടി രൂപയാണ് അമിത് ഷായുടെയും കൂട്ടരുടെയും വരുമാനം.
25.36 കോടി രൂ പയുടെ വരുമാനവുമായി കോണ്‍ഗ്രസ് രണ്ടാമത് എത്തിയപ്പോള്‍ 2.08 കോടി രൂപയുമായി
സിപിഐ വരുമാനത്തില്‍ പിന്നിലായി. രാജ്യത്തെ ഏഴു ദേശീയ പാർട്ടികളുടെ മുൻ വർഷത്തെ ആകെ വരുമാനം 1,559.17 കോടിയാണ്.
വരുമാനം ഞെട്ടിപ്പിച്ചതു പോലെ തന്നെ ചെലവിന്റെ കാര്യത്തിലും ബിജെപിയാണ് മുമ്പില്‍ നില്‍ക്കുന്നത്. കോൺഗ്രസ് 321.66 കോടി രൂപ ചെലവഴിച്ചപ്പോള്‍ 710.05 കോടി രൂപയാണ് ബിജെപി ചെലവാക്കിയതെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിഎസ്പി അവരുടെ 70 ശതമാനം തുകയും ചെലവഴിക്കാതെ വെച്ചപ്പോള്‍ സിപിഐ വരവിൽ
ആറു ശതമാനം ചെലവഴിച്ചിട്ടില്ല.