സംവരണം മാറ്റാനാണെങ്കിൽ എനിക്കും മോദിക്കും അത് പണ്ടേ ആവാമായിരുന്നു: അമിത് ഷാ

അഭിറാം മനോഹർ| Last Modified ഞായര്‍, 12 മെയ് 2024 (15:36 IST)
ലോകസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വര്‍ഗീയത പ്രസംഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പട്ടിക ജാതി, പട്ടിക വര്‍ഗം,ഒബിസി വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്ലീം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

സംവരണ വ്യവസ്ഥകള്‍ മാറ്റുന്നതിനായി ബിജെപി ഭേദഗതി ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി ഭരണഘടന ഭേദഗതി ചെയ്യാനാവശ്യമായ ശക്തി പാര്‍ലമെന്റില്‍ എന്‍ഡിഎയ്ക്കുണ്ട്. എന്നാല്‍ ബിജെപി അതിന് ഒരിക്കലും മുതിര്‍ന്നിട്ടില്ല.ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം, യൂണിഫോം സിവില്‍ കോഡ് തുടങ്ങി ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സങ്കല്‍പ്പ പത്രയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതല്ലാതെ രഹസ്യമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. സംവരണത്തില്‍ ഞങ്ങള്‍ തൊട്ടിട്ടില്ല. മറിച്ച് കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് എസ് ടി,എസ് സി,ഒബിസി വിഭാഗങ്ങളുടെ ക്വാട്ട കുറച്ചാണ് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കിയത്. ഇത് ഒരു സര്‍വേയും നടത്താതെയായിരുന്നു. കോണ്‍ഗ്രസ് ചെയ്തത് ഭരണഘടന വിരുദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :