മാധവിക്കുട്ടിയെ ശാരീരികമായി ഉപയോഗിച്ച് കരിമ്പിൻ ചണ്ടിയാക്കിയെന്ന് ആരോപണം!

ലൗ ജിഹാദിലൂടെ മാധവിക്കുട്ടിയെ കമലയാക്കി മാറ്റിയെന്ന് സംഘപരിവാർ നേതാവ്

aparna| Last Modified ശനി, 16 ഡിസം‌ബര്‍ 2017 (16:01 IST)
പുതിയ സിനിമകളില്‍ ഭാരതീയ ബിംബങ്ങളെ അപമാനിക്കുന്നുവെന്ന രൂക്ഷമായ ആരോപണവുമായി
സംഘപരിവാര്‍ സംഘടനാ നേതാവും തപസ്യ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ ഡോ അനില്‍ വൈദ്യമംഗലം രംഗത്തെത്തിയിരിക്കുകയാണ്. സെക്സി ദുർഗ, പദ്മാവതി, ആമി എന്നീ ചിത്രങ്ങൾക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അനിൽ വൈദ്യമംഗലം.

പഴയ കാലത്തിന്റെ ജീവിതക്രമങ്ങളേയും ചരിത്ര സത്യങ്ങളേയും വളച്ചൊടിച്ച് കൊണ്ട് വിഷലിപ്തമായ ചലച്ചിത്ര ബോധം സൃഷ്ടിച്ചിരിക്കുകയാണ് പുതിയ സിനിമകളിൽ എന്നാണ് അനിൽ പറയുന്നത്. ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമായ റാണി പത്മിനിയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതി.

പുതിയ കാല സിനിമകളിലെ പ്രവണതകള്‍ ഭാരതീയ ബിംബങ്ങളെയും ചരിത്രപുരുഷന്മാരെയും അപമാനിക്കാന്‍ ശ്രമിക്കുന്നു. ടിപ്പു സുല്‍ത്താനെക്കുറിച്ച് എടുക്കുന്നവര്‍ ടിപ്പുവിന്റെ കാമുകിയായി പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. നാദാപുരത്ത് കൂത്ത് കാണാന്‍ പോയപ്പോള്‍ അങ്ങാടിയില്‍ വെച്ച് നീ ഞങ്ങളുടെ വെപ്പാട്ടിയാണെന്ന് പറഞ്ഞ ജോനകമൂപ്പന്റെ ശിങ്കിടിമാരോട് പോരാടിയവളാണ് ഉണ്ണിയാര്‍ച്ച.

ആ ഉണ്ണിയാര്‍ച്ചയെ അക്രമകാരിയായ ടിപ്പു സുല്‍ത്താന്റെ കാമുകിയായി ചിത്രീകരിച്ച് ചരിത്രത്തെ അവമതിക്കാനാണ് സിനിമാ രചയിതാക്കള്‍ മുന്നോട്ട് വന്നിരിക്കുന്നതെന്നും അനില്‍ വൈദ്യമംഗലം പറയുന്നു.

ദക്ഷിണ കേരളത്തിലെ എല്ലാ ഭദ്രകാളി, ഭഗവതി ക്ഷേത്രങ്ങളിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദുര്‍ഗാ ദേവിയെ സെക്‌സി ദുര്‍ഗയാക്കി അവതരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അതാണ് സെക്സി ദുർഗയിൽ കആണിച്ചിരിക്കുന്നത്. ദുര്‍ഗാദേവിയെ തെരുവിലെ വേശ്യയ്ക്ക് തുല്യമായി വലിച്ചിഴയ്ക്കാനുള്ള ശ്രമം അപലപനീയമാണ്. ഭാരതീയമായ സംസ്‌കൃതിക്ക് എതിരെ ഉയരുന്ന ശബ്ദമാണ് ഇതെന്നും അനില്‍ വൈദ്യമംഗലം പറയുന്നു.

കമലിന്റെ ആമിയേയും വെറുതേ വിടുന്നില്ല. മാധവക്കുട്ടി എന്ന എഴുത്തുകാരിയെ ലൗ ജിഹാദിന്റെ മറവില്‍ മതം മാറ്റി, സ്വന്തം ശാരീരിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ട് അവസാനം കരിമ്പിന്‍ ചണ്ടി പോലെ വലിച്ചെറിഞ്ഞുവെന്ന് അനില്‍ വൈദ്യമംഗലം ആരോപിക്കുന്നു. ലൗജിഹാദിന്റെ പ്രതീകമാക്കി മാറ്റിയ കമലയെ ആമി എന്ന പേരില്‍ പുതിയ കാലരചനയ്ക്കും ആക്കം കൂട്ടുകയാണ് നവകാല സിനിമാ രചയിതാക്കളെന്നും അനില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :