അപര്‍ണ|
Last Modified ബുധന്‍, 28 മാര്‍ച്ച് 2018 (09:52 IST)
കമ്യൂണിസ്റ്റുകാരായ വിദ്യാര്‍ത്ഥികള്‍ക്ക് എംഎസ് സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ നല്‍കരുതെന്ന് ബിജെപി നേതാവ് ഫസ്മൂഖ് വന്‍ഗേല. സര്‍വ്വകലാശാലയിലെ സെനറ്റ് അംഗമായ ഇദ്ദേഹം ഇങ്ങനൊരു വിവാദ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്ന് ആക്ഷേപം.
ഒരുകാരണവശാലും കമ്യൂണിസ്റ്റുകള്‍ക്ക് സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ നല്‍കരുത്. അവര്‍ക്ക് സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ചാല്‍ അതു ഗുജറാത്തിനു ആപത്താണ്. അവര്‍ ഗുജറാത്തിനെ കീറിമുറിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറണ്‍ജു.
സര്‍വ്വകലാശാലയുടെ വാര്‍ഷിക യോഗത്തിലായിരുന്നു ഫസ്മൂഖിന്റെ ഈ വിവാദം പരമാര്‍ശം. അഡ്മിഷന്‍ നല്‍കുന്നതിനു മുമ്പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയോടാണ് കൂറ് എന്ന് മനസ്സിലാക്കണമെന്നും അതനുസരിച്ച് മാത്രം അഡ്മിഷന്‍ നല്‍കിയാല്‍ മതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.