മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തരംഗം

ന്യൂഡല്‍ഹി| Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (09:28 IST)
വോട്ടെണ്ണല്‍ തുടരുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തരംഗം. ഇരുസംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നില്‍. മഹാരാഷ്ട്രയില്‍ ശിവസേനയും ഹരിയാനയില്‍ ഐഎന്‍എല്‍ഡിയുമാണ് രണ്ടാംസ്ഥാനത്ത്. രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹരിയാനയില്‍ കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ എന്‍സിപിയും കനത്ത തിരിച്ചടിയാണ് നേരിടുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി തരംഗം പ്രകടമായിരുന്നു. ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതിലും വലിയ വിജയത്തിലേക്ക് ബിജെപി കുതിക്കുന്നത്.

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്. ഹരിയാനയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച ബിജെപി ചരിത്രത്തിലാദ്യാമായി അധികാരത്തിലെത്തിയേക്കും. ഹൂഡയും ചൗട്ടാലയും പോലെ എടുത്തുപറയാന്‍ തലയെടുപ്പുള്ള ഒരു നേതാവിനെ പോലും ഇല്ലാതെയാണ് ഹരിയാനയില്‍ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മഹാരാഷ്ട്രയില്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ എന്‍സിപി കനത്ത തിരിച്ചടി നേരിട്ടു. ഹരിയാനയില്‍ ശക്തമായ ഭരണ വിരുദ്ധ വികാരമാണ്. ഇവിടെ ബിജെപിക്കും ഐഎന്‍എല്‍ഡിക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നേരിട്ട് പ്രചാരണം നടത്തിയ ഇരു സംസ്ഥാനങ്ങളിലെയും മുന്നേറ്റത്തെ നരേന്ദ്ര മോഡി പ്രഭാവത്തിന്റെ വിജയം കൂടിയായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :