ബിജെപിയാണ് പ്രഥമ ശത്രുവെന്ന് ജിഗ്‌നേഷ് മേവാനി; കോണ്‍ഗ്രസിന് പരസ്യ പിന്തുണ നല്‍കില്ല

ബിജെപിയാണ് പ്രഥമ ശത്രു, കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണയ്ക്കില്ല: ജിഗ്‌നേഷ് മേവാനി

Jignesh Mevani , Gujarat Elections , ജിഗ്‌നേഷ് മേവാനി , ദളിത് ലീഡര്‍ , ബിജെപി , കോണ്‍ഗ്രസ്
അഹമ്മദാബാദ്| സജിത്ത്| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (10:36 IST)
ബിജെപിയാണ് പ്രഥമ ശത്രുവെന്ന് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിന് പരസ്യ പിന്തുണ നല്‍കില്ലെന്നും എന്നാല്‍ ബിജെപിയെ താഴെയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മേവാനി പറഞ്ഞു.

ജാതി നേതാക്കളുടെ ഐക്യം ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും. മാത്രമല്ല, പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ പേരില്‍ പുറത്തുവന്ന അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന ബിജെപിയുടെ ഗൂഢാലോചന ഫലം കാണില്ലെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :