നിരാശാ കാമുകന്‍ കാമുകിയെ വെടിവെച്ചു

ഭോപ്പാല്‍| jibin| Last Modified തിങ്കള്‍, 12 മെയ് 2014 (16:37 IST)
പ്രണയം നടിച്ച് പറ്റിച്ച മുന്‍ കാമുകിക്ക് നേരെ കാമുകന്‍ വെടിയുതിര്‍ത്തു. രവി തിവാരി എന്ന 25കാരനാണ് മുന്‍ കാമുകിക്ക് നേരെ നിറയൊഴിച്ച ശേഷം നാടുവിട്ടത്.

മുന്‍ കാമുകനായ രവി തിവാരിയും യുവതിയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതി രവി തിവാരിയെ അവഗണിച്ച് മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹിതയായ യുവതി മാതാപിതാക്കളെ കാണാനെത്തിയപ്പോള്‍ നിരാശനായ രവി തിവാരി യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരാവസ്ഥയിലാണ്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്. മധ്യപ്രദേശിലെ കുമുര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :