1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bengaluru doctor arrested isi link

ഐഎസിനെ സഹായിക്കാന്‍ ആപ്പു നിര്‍മിച്ച ഡോക്ടറെ എന്‍ഐഎ അറസ്റ്റു ചെയ്തു

Nia
ഐഎസിനെ സഹായിക്കാന്‍ ആപ്പു നിര്‍മിച്ച ഡോക്ടറെ എന്‍ഐഎ അറസ്റ്റു ചെയ്തു.ബെംഗളൂരു എംഎസ് രാമയ്യ മെഡിക്കല്‍ കോളേജില്‍ ജോലിനോക്കിയിരുന്ന ഡോക്ടന്‍ അബ്ദുള്‍ റഹ്മാനാണ് അറസ്റ്റിലായത്. സിറിയയിലെ ഐസ് തീവ്രവാദികളെ സഹായിക്കാനാണ് ഇയാള്‍ ആപ്പുകള്‍ നിര്‍മിച്ചത്. 
 
സിറിയയിലെ ഐഎസ് തീവ്രവാദികളുമായി തനിക്ക് പങ്കുണ്ടെന്ന് ഇയാള്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കശ്മീരിലെയും സിറിയയിലെയും തീവ്രവാദികളുമായി ഇയാള്‍ മെസേജിങ് ആപ്പുകള്‍ വഴി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
About Writer
ശ്രീനു എസ്