ബര്‍ദ്വാന്‍ സ്ഫോടനം; മ്യാന്മര്‍ പൌരന്‍ അറസ്റ്റില്‍

ബര്‍ദ്വാന്‍ സ്ഫോടനം, അറസ്റ്റ്, എന്‍ഐ‌എ, ഹൈദരാബാദ്
ഹൈദരാബാദ്| VISHNU.NL| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (15:12 IST)
ബംഗാളിലെ ബര്‍ദ്വാനില്‍ തൃണമൂല്‍ ഓഫീസില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് മ്യാന്മാര്‍ പൗരനെ ദേശീയ അന്വേഷന ഏജന്‍സി ( എന്‍‌ഐ‌എ) അറസ്റ്റ് ചെയ്തു. മ്യാന്മാര്‍ സ്വദേശി മൊഹമ്മദ് ഖാലിദിനെ ആണ് ഹൈദരാബാദില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ താമസിക്കാനാവശ്യമായ യാതൊരു രേഖകളുമില്ലാതെയായിരുന്നു ഖാലിദ് ഹൈദരാബാദില്‍ കഴിഞ്ഞുവന്നത്.

മൊഹമ്മദ് ഖാലിദ് പരിശീലനം സിദ്ധിച്ച ബോംബ് നിര്‍മാണ വിദഗ്ദ്ധനാണെന്ന് എന്‍ഐഎ പറയുന്നു. രോഹിംഗ്യ മുസ്ലീംവിഭാഗത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സംഘടനയുടെ ഭാഗമാണ് ഖാലിദ്. ബംഗ്ലാദേശ് - മ്യാന്മാര്‍ അതിര്‍ത്തികളില്‍ ഭീകര ക്യാമ്പുകള്‍ നടത്തുന്നതിലും ഖാലിദിനു പങ്കുണ്ട്. തെഹരീക് ഇ താലിബാനുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചനകള്‍.

കഴിഞ്ഞ ഒക്ടോബര്‍ 2 ന് ബര്‍ദ്വാനിലെ തൃണമൂല്‍ കേന്ദ്രത്തില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു . ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാ അതുള്‍ മുജാഹിദ്ദീനാണ് സ്ഫോടനത്തിനു പിന്നിലെന്ന് എന്‍ ഐ എ കണ്ടെത്തിയിരുന്നു. ബംഗ്ലാദേശില്‍ ആഭ്യന്തര കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ബോംബ് നിര്‍മാണമായിരുന്നു തൃണമൂല്‍ കേന്ദ്രത്തില്‍ നടന്നത്. ബംഗാളിലെ ചില ജില്ലകളേയും ഇസ്ലാമിക രാഷ്ട്രത്തിനുള്ളില്‍ ചേര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :