ബംഗലൂരു|
സജിത്ത്|
Last Modified ചൊവ്വ, 17 മെയ് 2016 (15:52 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തകുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കോപ്പാല്‍ ജില്ലിയില്‍ ഒരു ജ്വല്ലറിയിലെ ജീവനക്കാരനായ മുഹമ്മദ് മെഹബൂബിനെയാണ് അറസ്റ്റ് ചെയ്തത്.
യുവാവിന് കോടതി തടവു ശിക്ഷ വിധിച്ചു.
മുതിര്‍ന്ന ബി ജെ പി നേതാവായ എല്‍ കെ അദ്വാനിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന മോദിയുടെ ചിത്രമാണ് മുഹമ്മദ് മോര്‍ഫ് ചെയ്തത്. തുടര്‍ന്ന് ആ ചിത്രം ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്നാണ് മുഹമ്മദിനെതിരെ ആരോപിച്ച കുറ്റം.
ബി ജെ പിയുടെ ഒരു നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദിനെതിരെ കേസെടുത്തത്.
എല്‍ കെ അദ്വാനിയുടെ സ്ഥാനത്ത് ഹൈദരാബാദ് പാര്‍ലമെന്റേറിയനായ അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിയുടെ ചിത്രമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു ചിത്രം താന്‍ മോര്‍ഫ് ചെയ്തിട്ടില്ലെന്നും ചില സുഹൃത്തുക്കളാണ് തനിക്ക് ഈ ചിത്രം അയച്ചു തന്നതെന്നുമാണ് മുഹമ്മദ് പറയുന്നത്.