ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (16:04 IST)
രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനം ബംഗാളെന്ന് റിപ്പോര്‍ട്ടുകള്‍. 2011ലെ സെന്‍സസ് പ്രകാരമുള്ള കണക്കാണിത്. രാജ്യത്ത് ഏഴൂ കോടി കുടുംബങ്ങളിലായി 11.3 കൊടി ജനങ്ങള്‍ ഒരു പണിയുമില്ലാത്തവരാണെന്നും സെന്‍സസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തേ 28% കുടുംബങ്ങളിലും തൊഴില്‍ രഹിതരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീട്ടമ്മമാര്‍ വിദ്യാര്‍ഥികള്‍ എന്നിവരേ ഒഴിവാക്കിയുള്ള കണക്കാണിത്.
പതിനഞ്ചിനും അറുപതിനും മധ്യേ പ്രായമുള്ളവരില്‍ 74.8 കോടി പേര്‍ക്ക് ജോലിയുണ്ട്. ഏറ്റവുക് മൂടുതല്‍ തൊഴില്‍ രഹിതരുള്ള പശ്ചിമ ബംഗാളിലെ 54 % ആളുകള്‍ക്കും യാതൊരു പണിയുമില്ല. അതേ സമയം തൊഴില്‍ രഹിതരുടെ എണ്ണം രാജ്യത്ത് ഏറ്റവും കുറവുള്ളത് പ്രധാന മന്ത്രിയുടെ നാടായ ഗുജറാത്തിലാണ്. 12 % മാത്രമാണ് ഗുജറാത്തില്‍ തൊഴില്‍ രഹിതരുള്ളത്.
തൊഴില്‍ രഹിതര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നമ്മുടെ കേരളവുമുണ്ട്. കേരളത്തിലെ 42% ആളികള്‍ തൊഴില്‍ രഹിതരാണെന്നാണ് സെന്‍സസ് റിപ്പോര്‍ട്ടിലുള്ളത്. ജമ്മു കശ്മീര്‍ (47%), ഝാര്‍ഖണ്ഡ് (42% ),
ഒഡീഷ (39%), അസം (38%), ബിഹാര്‍ (35%) എന്നിങ്ങനെയാണ് തൊഴില്‍ രഹിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍.
അതേ സമയം നമ്മുടെ തൊട്ടയല്‍പ്പക്ക സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ തൊഴില്‍ രഹിതരുടെ എണ്ണം നന്നെ കുറവാണ്. തമിഴ്നാട്ടില്‍ 18 ശതമാനവും കര്‍ണ്ണാടകയില്‍ 14 ശതമാനവുമാണ് തൊഴില്‍ രഹിതര്‍. ആന്ധ്രാപ്രദേശിലാകട്ടെ 18 ശതമാനവും. മഹാരാഷ്ട്രയിലും പണിയില്ലാത്തവര്‍ കുറവാണ്. ഇവിടെ 14 % ആളുകള്‍ക്കു മാത്രമേ ജോലിയില്ലാത്തതായുള്ളു.
2001ലെ സെന്‍സെസ് പ്രകാരം തൊഴില്‍ രഹിതവരുള്ള കുടുംബങ്ങളുടെ എണ്ണം 23% ആയിരുന്നു. ഇതാണ് 10 വര്‍ഷം കൊണ്ട് 28 % ആയി ഉയര്‍ന്നത്. നഗരമേഖലയില്‍ അഞ്ചു കോടിയും (30%) ഗ്രാമീണ മേഖലയില്‍ 1.9 കോടി (23%)യും കുടുംബങ്ങളുമാണ് ജീവിതമാര്‍ഗമില്ലാതെ കഷ്ടപ്പെടുന്നത്. 6.9 കോടി (28%) യാണ് മൊത്തം കണക്ക്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം പ്രതിഫലിക്കുമെന്നത് തൊഴിലില്ലായ്മ പ്രശ്‌നം തന്നെയായിരിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ടുമുണ്ടായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.