ഹൈദരാബാദ്|
jibin|
Last Updated:
വ്യാഴം, 18 മെയ് 2017 (09:08 IST)
ബാഹുബലി രണ്ടാം ഭാഗത്തിന്റെ വ്യാജവീഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ആറംഗസംഘം ഹൈദരാബാദ് പൊലീസിന്റെ പിടിയിൽ.
ചിത്രത്തിന്റെ വ്യാജവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബോളിവുഡ് സംവിധായകൻ കരണ്‍ ജോഹർ അടക്കമുള്ളവരിൽനിന്നു 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘമാണ് പിടിയിലായത്.
ഭീഷണി വിവരമറിഞ്ഞ ബാഹുബലിയുടെ നിർമാതാക്കളിൽ ഒരാളായ പ്രസാദ് ദേവിനേനി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘം പിടിയിലായത്.
അറസ്റ്റിലായ ദിവാകർ എന്നയാൾക്ക് ബിഹാറിൽ തിയേറ്ററുണ്ട്. ഇവിടെ നിന്നും പകര്‍ത്തിയ ചിത്രത്തിന്റെ വ്യാജ പ്രിന്റാണ് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചത്. ഈ കോപ്പി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് സംഘം പണമുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.