ബാബ്‌റി മസ്‌ജിദ് തകർത്ത കേസിൽ വിധി സെപ്‌റ്റംബർ 30ന്

അഭിറാം മനോഹർ| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (18:48 IST)
ബാബ്‌റി മസ്‌ജിദ് തകർത്ത കേസിൽ സെപ്‌റ്റംബർ 30ന് പ്രത്യേക കോടതി വിധി പറയും. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി,മുരളി മനോഹർ ജോഷി, തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. ബാബ്‌റി മസ്‌ജിദ് തകർക്കപ്പെട്ടതിന് ശേഷം 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്‌താവിക്കാൻ പോകുന്നത്.

ലഖ്‌നൗവിലെ പ്രത്യേകകോടതിയാണ് കേസിൽ വിധി പ്രസ്‌താവിക്കുക. സെപ്‌റ്റംബർ 30ന് ഉള്ളിൽ കേസിൽ വാദം കേട്ട് വിധി പ്രസ്‌താവിക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം. ഗൂഢാലോചനക്കേസും ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണം എന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മുതിർന്ന ബിജെപി നേതാക്കളായ എല്‍കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍സിങ് തുടങ്ങി കേസിലെ 32 പ്രതികളും കോടതിയിൽ ഹാജരാകണം. കൊവിഡ് വ്യാപനത്തെ തുടർന്ന് വീഡിയോ കോൺഫറ‌ൻസിലൂടെയാണ് കോടതി ഇവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :