എടിഎം കൊള്ള; യുവാവിനെ മദ്യവും എടിഎം കൗണ്ടറും ചതിച്ചു

എടിഎം കൊള്ള , പൊലിസ് , ന്യൂഡല്‍ഹി , ദീപക്‌
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (17:43 IST)
അഞ്ചംഗ കൊള്ളസംഘത്തിനൊപ്പം എടിഎം കൊള്ളയടിക്കാന്‍ എത്തിയ യുവാവ് മദ്യലഹരിയില്‍ കൗണ്ടറില്‍ കിടന്നുറങ്ങിയതിനെ തുടര്‍ന്ന്‌ പൊലീസ് പിടിയിലായി. 21 കാരനായ ദീപക്‌ എന്നയാളാണ്‌ കുടുങ്ങിയത്‌. ഡല്‍ഹിലെ കിരാരിയില്‍ ശനിയാഴ്‌ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.

എടിഎം കൊള്ളയടിക്കാന്‍ മദ്യപിച്ച് എടിഎം കൗണ്ടറിലെത്തിയ ദീപക്‌ അടങ്ങുന്ന സംഘം അമിതമായി മദ്യപിച്ചിരുന്നു. കൗണ്ടറില്‍ എത്തിയ സംഘം എടിഎം മെഷീന്റെ മൂടി എടുത്തു മാറ്റി. തുടര്‍ന്ന് പണമടങ്ങുന്ന ബോക്‍സ് എടുക്കാനുള്ള ശ്രമം നടത്തുന്നതിനിടെയില്‍ ദീപകിന്റെ കൈ മെഷീനില്‍ കുടുങ്ങുകയായിരുന്നു. കൈ എടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വരുമെന്ന പേടിയില്‍ ഇയാളെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. കൂട്ടുകാര്‍ പോയ ശേഷം ദീപക്‌ കൈ തിരികെയെടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കഴിയാതെ വന്നതോടെ അതേ നിലയില്‍ തന്നെ മയങ്ങിപ്പോയി.

ഞായറാഴ്‌ച പുലര്‍ച്ചെ എടിഎം കൗണ്ടറില്‍ കിടന്നുറങ്ങിയ ആളെ കണ്ട ഒരാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ദീപകിനെ വിളിച്ച് എണീല്‍പ്പിക്കുകയും വിവരങ്ങള്‍ ചോദിച്ച് അറിയുകയുമായിരുന്നു.
പോലീസ്‌ എത്തിയാണ്‌ ഇയാളുടെ കൈ മെഷീനില്‍ നിന്നും എടുത്തത്‌. എടിഎമ്മില്‍ നിന്ന് പണമൊന്നും നഷ്ടപ്പെടാത്തതിനാല്‍ ഇയാള്‍ക്ക് നേരെ വലിയെ ശിക്ഷയൊന്നും ഉണ്ടാവില്ല. അതേസമയം സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :