അസം പ്രളയം: മരണം 31 കവിഞ്ഞു

 അസം പ്രളയം , മഴ , ഗുവാഹാട്ടി , പ്രളയം
ഗുവാഹാട്ടി| vishnu| Last Updated: വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (17:10 IST)
അസമില്‍ കനത്ത മഴയേ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുറ്റെ എണ്ണം 31 കടന്നതായി റിപ്പോര്‍ട്ട്. ഗോള്‍പാറ, കാമ്രൂപ് ജില്ലകളില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാമ്രൂപ്ജില്ലയില്‍നിന്ന് ബുധനാഴ്ച 12 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഗോള്‍പാറയില്‍ 14 പേരാണ് ദുരന്തത്തില്‍ മരിച്ചത്.

ലാല്‍മാട്ടി, കാലിപാര മേഖലയില്‍ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. ഇവിടങ്ങളില്‍ എല്ലാം കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഗോല്‍പാര മേഖലയിലെ ചില പാലങ്ങള്‍ക്ക് വിള്ളല്‍ വീണതിനാല്‍ ദേശീയപാത 37-ലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുതിര്‍ന്ന മന്ത്രിമാരായ രകിബുല്‍ ഹുസൈന്‍, നിലമോനിസെന്‍ ഡെക്ക എന്നിവര്‍ ബുധനാഴ്ച ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തപ്രദേശങ്ങളിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗോള്‍പാറ ജില്ലാ ഭരണകൂടത്തിന് സര്‍ക്കാര്‍ 1.5 കോടി സഹായധനം അനുവദിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :