എന്നെ കണ്ടാല്‍ നക്സലാണെന്ന് തോന്നുമോ: കെജിരിവാള്‍

 ആം ആദ്മി , നരേന്ദ്ര മോഡി , അരവിന്ദ് കെജിരിവാള്‍
ന്യൂഡല്‍ഹി| jibin| Last Updated: വ്യാഴം, 15 ജനുവരി 2015 (14:32 IST)
തന്നെ കണ്ടാല്‍ നക്‍സലാണെന്ന് തോന്നുന്നുണ്ടോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജിരിവാള്‍. ആം ആദ്മി പ്രവര്‍ത്തകര്‍ നക്സലിസത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആം ആദ്മി പ്രവര്‍ത്തകര്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഏഴ് മാസം അധികാരത്തിലിരുന്ന ബിജെപി ചെയ്തതിനേക്കാള്‍ കാര്യങ്ങള്‍ 49 ദിവസം കൊണ്ട് ആം ആദ്മി ഡല്‍ഹിയില്‍ നടപ്പാക്കിയെന്നും കെജിരിവാള്‍ പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ ഇല്ലാത്തതിനാലാണ് ജനങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്തതെന്നും. എഎപി വിട്ട ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ഷാസിയ ഇല്‍മി എന്തു കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും. ഷാസിയ ഇല്‍മിക്ക് ബിജെപിയില്‍ പോകുന്നതാണ് സന്തോഷമെങ്കില്‍ അവര്‍ അങ്ങനെ ചെയ്യട്ടെയെന്നും കെജിരിവാള്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :