അർണാബ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിന് നേരെ അജ്ഞാതരുടെ ആക്രമണം

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഏപ്രില്‍ 2020 (17:08 IST)
റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്ററായ അർണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയിൽ വെച്ച് ആക്രമണം നടന്നതായി ആരോപണം. ഏപ്രിൽ 22ന് രാത്രി 10 മണിക്ക് നടന്ന ചാനൽ ചർച്ചകൾക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നത് എന്നാണ് അർണാബിന്റെ ആരോപണം.ഈ സമയത്ത് മോട്ടോർ ബൈക്ക് ഓടിച്ച രണ്ട് പേർ കാറിനെ ആക്രമിച്ചു എന്നാണ് അർണാബിന്റെ ആരോപണം.

ആക്രമണകാരികൾ അർണാബ് ഗോസ്വാമിയുടെ കാറിന് മുന്നിൽ ബൈക്ക് ഇടിച്ചു നിർത്തുകയായിരുന്നു.തുടർന്ന് ഇരുവരും ചാടിയിറങ്ങി ആക്രമിക്കുകയും കാറിന്റെ ചില്ലുകൾ തകർക്കാൻ ശ്ന്മിക്കുകയും ചെയ്‌തു. കാറിന്റെ മുകളിൽ കരി ഓയിൽ ഒഴിച്ച് ആക്രമണകാരികൾ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അർണാബ് പറഞ്ഞു.സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് അക്രമണത്തിന്റെ പിന്നില്ലെന്ന് പിന്നീട് അർണാബ് ആരോപിച്ചു.ഇവരെ കുറിച്ച് നടത്തിയ ചാനൽ ചർച്ചയാണ് ഇവരെ അക്രമണത്തിന് പ്രേരിപ്പിച്ചതെന്നും അർണാബ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :