ന്യൂഡല്‍ഹി|
vishnu|
Last Modified ശനി, 10 ജനുവരി 2015 (18:19 IST)
ബിജെപിക്ക് പ്രക്ഷോഭം നടത്താന്‍ കഴിയുമായിരിക്കും, പക്ഷേ ഭരിക്കാനാവില്ലെന്നും അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നടത്തിയ റാലിയില്‍ തന്നെ വിമര്‍ശിച്ച പ്രധാനമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു കെജ്രിവാള്‍. ആംആദ്മി നേതാക്കള്‍ അരാജകവാദികളാണെന്നും അവര്‍ കാട്ടില്‍ പോയി മാവോയിസ്റ്റുകളോട് കൂടാനുമാണ് മോഡി പറഞ്ഞത്.
പ്രധാനമന്ത്രി എന്നെ അരാജകവാദിയെന്നു വിളിച്ചു. എന്നാല്‍ ഞാനൊരിക്കലും വ്യക്തിപരമായി ആരെയും ആക്രമിച്ചിട്ടില്ല. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുന്നോട്ടു വയ്ക്കാനായി ബിജെപിക്ക് അനുകൂലമായ അജണ്ടകളൊന്നുമില്ല. അതിനാല്‍ തന്നെ അവര്‍ തിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണത്തെയാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. മറിച്ച് 49 ദിവസത്തെ ആംആദ്മിയുടെ ഭരണത്തെയല്ല. ആംആദ്മിയുടെ ഭരണം മികച്ചതായിരുന്നുവെന്നു തെളിയിക്കുന്നതാണിത്- കെജ്രിവാള്‍ പറഞ്ഞു.
49 ദിവസത്തെ ഭരണം കൊണ്ട് ഡല്‍ഹിയില്‍ നിന്നും അഴിമതി തുടച്ചു നീക്കാന്‍ ആംആദ്മിക്കായി. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപിക്ക് ഇതുവരെ എന്തുചെയ്യാന്‍ സാധിച്ചു എന്ന് ചോദിച്ച കെജ്രിവാള്‍ പൊതുതിരഞ്ഞെടുപ്പില്‍ നല്‍കിയ പല വാഗ്ദാനങ്ങളും ബിജെപി നടപ്പിലാക്കിയിട്ടില്ല എന്നും ഇതിന് ഡല്‍ഹിയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും കെജ്രിബ്വാള്‍ കൂട്ടിച്ചേര്‍ത്തു.