Sumeesh|
Last Modified വ്യാഴം, 17 മെയ് 2018 (16:19 IST)
കോടതി അലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കൊൽക്കത്ത ഹൈക്കൊടതി ചീഫ് ജസ്റ്റിസ് സി എസ് കർണ്ണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. ആന്റീ കറപ്ഷൻ ഡൈനാമിക് പാർട്ടി എന്ന പേരിലാണ് ജസ്റ്റിസ് കർണ്ണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്.
വരുന്ന ലോക്സ്ഭ തിരഞ്ഞെടുപ്പിൽ എല്ല പ്രധാന മണ്ഡലങ്ങളിലും മത്സരിക്കും. രാജത്തെ അഴിൽമതി പൂർണ്ണമായും തുടച്ചു നീക്കുക എന്നതാണ് ആന്റീ കറപ്ഷൻ ഡൈനാമിക് പാർട്ടിയിലൂടെ ജസ്റ്റിസ് സി എസ് കർണ്ണൻ ലക്ഷ്യമിടുന്നത്. വനിത സ്ഥാനാർത്ഥികളെ മാത്രമായിരിക്കും എല്ലാ മണ്ഡലത്തിലും മത്സരത്തിനിറക്കുക എന്നും ജസ്റ്റിസ് കർണ്ണൻ വ്യക്തമാക്കി.
പാർട്ടി രൂപീകരണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇപ്പോൾ നടാന്നുകൊണ്ടിരിക്കുകയാണ്. പാർട്ടി രജിസ്ട്രേഷനുവേണ്ടി ഇലക്ഷൻ കമ്മിഷനെ സമീച്ചു കഴിഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി, വരുന്ന ലോക്ല്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഉൾപ്പടെ വനിത സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കും എന്ന് കർണ്ണൻ പറഞ്ഞു
സുപ്രീംകൊടതി ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണമടക്കം ഉന്നയിച്ചതിനാണ് ജസ്റ്റിസ് കർണ്ണാന് കോടതി അലക്ഷ്യത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. കോടതി അലക്ഷ്യത്തിനൊ് ശിക്ഷിക്കപ്പെട്ട ആദ്യ ഹൈക്കോടതിൻ സിറ്റിംഗ് ജഡ്ജിയാണ് ജസ്റ്റിസ് സി എസ് കർണ്ണൻ