ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (12:26 IST)
രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഇനി പ്രവേശനം അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെ മാത്രമായിരിക്കും. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്. എല്ലാ, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കും ഈ നിയമം ബാധകമായിരിക്കും.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുവാദമില്ല. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നടത്തുന്ന പ്രവേശനപരീക്ഷയും പരിഗണിക്കില്ല.
അടുത്തവര്‍ഷം മുതല്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം കൊടുക്കാന്‍ പാടുള്ളുവെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രവേശന പരീക്ഷകളിലെ വ്യാപകമായ ക്രമക്കേടുകളും ദുരുപയോഗവും പരിഗണിച്ചാണ് നടപടികള്‍. ഇന്നലെ ഏറെ വൈകി അവസാനിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.