അഖ്‌ലാക് വധക്കേസിലെ പ്രതി ആശുപത്രിയില്‍ മരിച്ചു

അഖ്‌ലാക് വധക്കേസിലെ പ്രതി മരിച്ചു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (09:35 IST)
പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ച് വൃദ്ധനായ അഖ്‌ലാകിനെ വീടുകയറി അടിച്ചുകൊന്ന കേസിലെ പ്രതി ആശുപത്രിയില്‍
മരിച്ചു. ദാദ്രി ബിസാഡ സ്വദേശി രവിഷ് സിസോദിയയാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത്.

അഖ്‌ലാക് വധക്കേസിലെ പ്രതിയായ ഇയാള്‍ സുഖമില്ലാതെ ചികിത്സയില്‍ ആയിരുന്നു. പ്രമേഹവും വൃക്കരോഗവും ബാധിച്ചതിനെ തുടര്‍ന്ന് നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇയാളെ ഡല്‍ഹിയിലെ എല്‍ എന്‍ ജെ പി ആശുപത്രിയിലേക്ക് മാറ്റി. ഡെങ്കിപ്പനി ബാധിച്ചിരുന്നതായും സംശയുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :