1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Air force mig 21 crashes in Rajasthan

രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നുവീണു, പൈലറ്റ് മരിച്ചു

രാജസ്ഥാൻ
ഇ‌ന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം തകർന്നുവീണു. അപകടത്തിൽ പൈലറ്റ് മരിച്ചതായാണ് റിപ്പോർട്ടുകൾ.അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. 
 
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. സാം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് വിമാനം തകര്‍ന്നതെന്ന് ജെയ്സാല്‍മീര്‍ എസ്‌പി അജയ് സിങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി‌ടിഎ റിപ്പോർട്ട് ചെയ്‌തു.
അടുത്ത ലേഖനം
ക്രിസ്‌മസ് ആഘോഷത്തിൽ ലോകം, ലോകമെങ്ങും തിരുപ്പിറവിയുടെ ഓർമ പുതുക്കി വിശ്വാസികൾ