1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. AIMIM Chief Asaduddin owaisi shots fired

യുപിയിൽ പ്രചാരണം കഴിഞ്ഞ് മടങ്ങവേ ഒവൈസിക്ക് നേരെ വെടിവെപ്പ്, ബുള്ളറ്റുകൾ കാറിൽ തറച്ചു

യുപി
തന്റെ കാറിന് നേരെ വെടിവെയ്പ്പുണ്ടായെന്ന വെളിപ്പെടുത്തലുമായി എഐഎംഎഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വാഹനത്തിന് നേരെ വെടിവെപ്പുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കാറിന് വെടിയേറ്റതിന്റെ അടക്കമുള്ള ചിത്രം സഹിതം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വ്യാഴാഴ്‌ച വൈകീട്ടോടെയാണ് സംഭവം.
 
നാല് പേരുള്ള സംഘമാണ് വെടിയുതിർത്തതെന്നും നാല് റൗണ്ട് വെടിവെച്ചെന്നും ഒവൈസി പറഞ്ഞു. രണ്ട് ബുള്ളറ്റുകൾ കാറിൽ തറച്ചതായും അദ്ദേഹം വ്യക്തമാക്കി.
അടുത്ത ലേഖനം
കൊടുംക്രൂരത: പത്തനംതിട്ടയില്‍ ചത്തനായയുടെ കഴുത്തിലെ ചങ്ങലയില്‍ ജീവനുള്ള നായയെ കെട്ടിയിട്ടു