കർഷകരുടെ വർഷങ്ങളായുള്ള ആവശ്യങ്ങളാണ് നടപ്പാക്കിയത്, പുതിയ വാതിലുകൾ തുറന്നുനൽകി: നരേന്ദ്ര മോദി

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 29 നവം‌ബര്‍ 2020 (13:06 IST)
ഡൽഹി: വർഷങ്ങളായുള്ള കർഷകരുടെ ആവശ്യങ്ങളാണ് കാർഷിക നിയമ ഭേദഗതിയിലൂടെ നടപ്പിലാക്കിയത് എന്നും പരിഷ്കാരം കർഷകർക്ക് പുതിയ വാതിലുകൾ തുറന്നു നൽകി എന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകന് കൂടുതൽ ശക്തി നൽകുന്നതാണ് പുതിയ പരിഷ്കാരം. എന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ആയിരക്കണക്കിന് കർഷകർ സമരം തുടരുന്നതിനിടെയാണ് കാർഷിക പരിഷ്കാരങ്ങൾ മികച്ചത് എന്ന് വ്യക്തമാക്കി നരേന്ദ്ര മോദി രംഗത്തെത്തിയത്.

വർഷങ്ങളായുള്ള കർഷകരുടെ ആവശ്യങ്ങളാണ് നടപ്പിലാക്കിയത്. മുൻ സർക്കാരുകൾ വാഗ്ദാനങ്ങൾ മാത്രം നൽകിയിരുന്നിടത്ത് പുതിയ പരിഷ്കാരങ്ങളോടെ കർഷകരുടെ ആവശ്യങ്ങൾ ഇപ്പോഴത്തെ സർക്കാർ നടപ്പിലാക്കി. പുതിയ നിയമത്തിന്റെ സാധ്യത ഉപയോഗിച്ച് തനിയ്ക്ക് ലഭിയ്ക്കാനുണ്ടായിരുന്ന പണം മഹാരാഷ്ട്രയിൽ ജിതേന്ദ്ര ഭോയ്ജി എന്ന കർഷകൻ വങ്ങിയെടുത്തു. ഉത്‌പന്നങ്ങൾ വിറ്റ് നാലുമാസം കഴിഞ്ഞിട്ടും ഈ കർഷകന് പണം ലഭിച്ചിരുന്നില്ല. എന്നാൽ ഉത്പന്നങ്ങൾ വാങ്ങി മൂന്നു ദിവസർത്തിനകം കർഷകന് പണം നൽകിയിരിയ്ക്കണം എന്ന് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രചരിയ്ക്കുന്ന തെറ്റായാ വിവരങ്ങളിൽനിന്നും കർഷകർ അകന്നുനിൽക്കണം എന്നും മോദി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :