അധോലോക നായകന്‍ അബു സലീമിന് ജീവപര്യന്തം

മുംബൈ| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (14:24 IST)
പ്രദീപ് ജയിന്‍ കൊലക്കേസില്‍ അധോലോക നായകന്‍ അബു സലീമിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ കേസില്‍ അബു സലീമിനേയും മറ്റ് മൂന്ന് പേരും കുറ്റക്കാരെന്ന് മുംബൈ ടാഡ കോടതി കണ്ടെത്തിയിരുന്നു.

1995ലാണ് കേസിനാസ്പദമായ സംഭവം നടത്തത്. വ്യവസായിയായ പ്രദീപിനെ ജുഹുവിലെ ബംഗ്ലാവിന് മുന്നില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. സലീം ആവശ്യപ്പെട്ട തുക പ്രദീപ് നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. വീരേന്ദ്ര ജാംബ്, മെഹന്ദി ഹസന്‍ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. അബു സലീം മുംബൈ സ്‌ഫോടന കേസിലും പ്രതിയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :