‘മദനിയുടെ ആരോഗ്യസ്ഥിതി മോശം; മൂന്നുമാസം ചികിത്സ ആവശ്യം’

ബാംഗ്ലൂര്‍| Last Modified ശനി, 12 ജൂലൈ 2014 (13:24 IST)
പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് സൌഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍. ചികിത്സയ്ക്ക് ഒരു മാസം പോരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിയന്തരമായി നടത്തണം. ഇതിനു മുന്‍പായി പ്രമേഹം നിയന്ത്രിക്കേണ്ടതാണ്. പ്രമേഹത്തിനും നേത്രചികിത്സയ്ക്കും മൂന്നുമാസം ആവശ്യമാണെന്നും ഡോ ഐസക് പറഞ്ഞു.

ബാംഗൂര്‍ സ്ഫോടന കേസില്‍ നാലുവര്‍ഷമായി വിചാരണത്തടവുകാരനായി കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്കു സുപ്രീം കോടതി ഇന്നലെ ഒരു മാസത്തെ സോപാധിക ജാമ്യം അനുവദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :