രാജി വയ്‌ക്കില്ല, നടന്നത് വന്‍ ഗൂഢാലോചന, യുവതിക്കെതിരെ രണ്ടു കേസുകളുണ്ട്: രഞ്ജൻ ഗോഗോയ്

supreme court , ranjan gogoi , രഞ്ജന്‍ ഗൊഗോയി , സുപ്രീംകോടതി , യുവതി , ലൈംഗിക പീഡനം
ന്യൂഡല്‍ഹി| Last Updated: ശനി, 20 ഏപ്രില്‍ 2019 (11:40 IST)
സുപ്രീംകോടതി ചീഫ് ജസ്‌റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡനപരാതി. സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചത്. 22 ജഡ്‍ജിമാർക്കാണ് പരാതി 35 വയസുകാരിയായ യുവതി
പരാതി നല്‍കിയത്.

ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്‍റെ വസതിയിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

യുവതിയുടെ പരാതിയില്‍ സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ് ചേര്‍ന്നു. ലൈംഗിക പീഡനപരാതി പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നത്. അടിയന്തര വിഷയം ചർച്ച ചെയ്യാനാണ് സിറ്റിംഗ് എന്ന് പറഞ്ഞാണ് നോട്ടീസ് പുറത്തുവിട്ടത്.

തനിക്കെതിരെ വലിയ ഗൂഡലാലോചനയാണ് നടക്കുന്നതെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു. തനിക്ക് ആകെയുള്ളത് ആറ് ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് മാത്രമാണ്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ നിസ്വാര്‍ഥ സേവനം നടത്തുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. പണം നല്‍കി തന്നെ ആര്‍ക്കും സ്വാധീനിക്കാനാവില്ല.

എല്ലാ ജീവനക്കാരോടും ബഹുമാനത്തോടു മാത്രമേ പെരുമാറിയിട്ടുള്ളൂ. പരാതിക്കാരിയായ ജീവനക്കാരിയുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെ രണ്ടു കേസുകളുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ക്കെതിരെ വീണ്ടും കേസുകള്‍ വന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടു കൂടി വാര്‍ത്തകള്‍ നല്‍കണം. അടുത്ത ആഴ്ച നിര്‍ണായകമായ കേസുകള്‍ പരിഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് തനിക്കെതിരായ ഈ ആരോപണം എന്നും അദ്ദേഹം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :