ലക്നൗ|
സജിത്ത്|
Last Modified ശനി, 17 ഡിസംബര്‍ 2016 (16:41 IST)
ബാങ്കിൽ നിന്ന് പണം പിൻവലിക്കൽ പരിധിയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി തർക്കിക്കുന്നതിനിടെ 80 വയസ്സുള്ള വൃദ്ധൻ മരിച്ചു. ഉത്തർപ്രദേശിലെ സർഗാപുര ഗ്രാമത്തിലെ ബലാദീൻ എന്ന വൃദ്ധനാണ് മരിച്ചത്. തന്റെ ചികിൽസയുടെ ആവശ്യത്തിനായുള്ള പണം പിൻവലിക്കുന്നതിനായിരുന്നു ബലാദീനും മകനും ബാങ്കിലെത്തിയത്.
കൗണ്ടറിൽ 14,000 രൂപ പിൻവലിക്കാനുള്ള സ്ലിപ്പാണ് ഇയാള്‍ നല്‍കിയത്. എന്നാല്‍ 6000 രൂപ മാത്രമേ നൽകാൻ കഴിയുകയുള്ളു എന്ന് കാഷ്യർ അറിയിച്ചു. എന്നാല്‍ ഇതിനെ തുടർന്ന് നടന്ന തർക്കത്തിനിടെയാണ് ബലാദീൻ നെഞ്ചു വേദനയെ തുടർന്ന് ബാങ്കിൽ വെച്ച് തന്നെ മരണത്തിനു കീഴടങ്ങിയത്.
ബലാദീന് ഗുരതരമായ ഹൃദയ രോഗമുണ്ടായിരുന്നെന്ന് മകൻ പറഞ്ഞു. സംഭവത്തെ തുടർന്ന് ബാങ്കിലുണ്ടായിരുന്ന ആളുകൾ ബഹളമുണ്ടാക്കുകയും ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തര്‍ക്കത്തിനു ശമനമുണ്ടായത്.