എല്ലായിടത്തും എത്തുന്ന മൊബൈല്‍ ഇന്ത്യയിലെ 55,000 ഗ്രാമങ്ങളില്‍ ഇനിയും എത്തിയിട്ടില്ല

ഇന്ത്യയില്‍ മൊബൈല്‍ സേവനമില്ലാത്ത 55,000 ഗ്രാമങ്ങള്‍

ന്യൂഡല്‍ഹി| priyanka| Last Updated: ശനി, 6 ഓഗസ്റ്റ് 2016 (12:42 IST)
ഇന്ത്യയില്‍ മൊബൈല്‍ സേവനങ്ങള്‍ എത്താത്ത 55,000 ഗ്രാമങ്ങള്‍കൂടിയുണ്ടെന്ന് വാര്‍ത്താവിതരണ സഹമന്ത്രി മനോജ് സിന്‍ഹ.
രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തികനില മെച്ചപ്പെടുന്നതിനനുസരിച്ച് ഇവിടങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കും. അതേസമയം മാവോവാദി തീവ്രവാദ ഭീഷണിയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെബൈല്‍ സേവനങ്ങളില്ലാത്ത ഗ്രാമങ്ങളുടെ എണ്ണത്തില്‍ ഒഡിഷയ്ക്കാണ് ഒന്നാം സ്ഥാനം. 10,398
ഗ്രാമങ്ങളിലാണ് ഇവിടെ മൊബൈല്‍ സേവനം ഇതുവരെ എത്തിയിട്ടില്ലാത്തത്. തൊട്ടുപിറകെ 5,949 ഗ്രാമങ്ങളുമായി ഝാര്‍ഖണ്ഡും 5,926 ഗ്രാമങ്ങളുമായി മധ്യപ്രദേശുമാണുള്ളത്.

ഛത്തിസ്ഗഢീലെയും ആന്ധ്രപ്രദേശിലെയും നിരവധി ഗ്രാമങ്ങളില്‍ മൊബൈല്‍ സേവനം ലഭ്യമല്ല. എന്നാല്‍ കേരളം, കര്‍ണാടക, പുതുച്ചേരി എന്നിവ
സമ്പൂര്‍ണ മൊബൈല്‍ സേവന സംസ്ഥാനങ്ങളാണ്. രാജ്യത്തെ
5,81,183 പിന്നാക്ക ഗ്രാമങ്ങളില്‍ പൊതു ടെലിഫോണ്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും എഴുതി നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :