ന്യൂഡൽഹി|
jibin|
Last Modified ശനി, 7 ഒക്‌ടോബര്‍ 2017 (21:19 IST)
ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക പ്രതിഷേധത്തിന്. പ്രതിഷേധ സൂചകമായി ഈ മാസം 13ന് രാജ്യവ്യാപകമായി എല്ലാ പമ്പുകളും 24 മണിക്കൂർ അടച്ചിടാൻ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്
തീരുമാനിച്ചു.
വിഷയത്തില്‍ തുടര്‍ന്നും തീരുമാനമായില്ലെങ്കിൽ 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോൾ വിതരണക്കാർ വ്യക്തമാക്കി. രാജ്യവ്യാപകമായി 54,000 പമ്പുകളാണ് അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്.
ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളേയും ജിഎസ്ടിക്കു കീഴിൽകൊണ്ടു വരുക, എണ്ണ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വാഗ്ദാനം ചെയ്ത ആവശ്യങ്ങള്‍ നടപ്പിലാക്കുക, ആറ് മാസത്തിനുള്ളില്‍ മാര്‍ജിനില്‍ മാറ്റം വരുത്തുക തുടങ്ങിയവയാണ് പെട്രോൾ വിതരണക്കാരുടെ പ്രധാന ആവശ്യങ്ങള്‍.