അമ്മയെ കാണാൻ ദൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് തനിച്ച് യാത്ര നടത്തി അഞ്ച് വയസ്സുകാരൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 മെയ് 2020 (14:06 IST)
മൂന്ന് മാസങ്ങൾക്ക് ശേഷം അമ്മയെ കാണാൻ ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് തനിച്ച് വിമാനയാത്ര നടത്തി അഞ്ചുവയസ്സുകാരൻ വിഹാൻ. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാനസർവീസുകൾ പുനസ്ഥാപിച്ചതോടെയാണ് പ്രത്യേക വിഭാഗത്തിൽ യാത്ര ചെയ്‌ത് അഞ്ചുവയസ്സുകാരൻ നിഹാൻ അമ്മയുടെ അടുത്തെത്തിയത്.

നേരത്തെ ലോക്ക്ഡൗണിൽ പൊതുഗതാഗതം നിർത്തലാക്കിയതോടെയാണ് വിഹാൻ ഡൽഹിയിൽ അകപ്പെട്ടത്.പിന്നീട് ആഭ്യന്തരവിമാനങ്ങൾ സർവീസ് ആരംഭിച്ചതോടെ വിഹാനെ അമ്മയ്ക്കരികിലേക്ക് വിഹാനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മാസ്‌കും ഗ്ലൗസും സുരക്ഷാ മുന്‍കരുതലുകളുമെല്ലാം പാലിച്ചായിരുന്നു വിഹാന്റെ യാത്ര.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :