ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ്, കെട്ടിടം സീൽ ചെയ്‌തു, ജാഗ്രതയോടെ മഹാരാഷ്ട്ര സർക്കാർ

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഏപ്രില്‍ 2020 (12:49 IST)
ലോകത്തെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈ ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 35 കാരനായ ഡോക്‌ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം താമസിക്കുന്ന കെട്ടിടം സീൽ ചെയ്‌തിരിക്കുകയാണ്. മൂന്നാമത്തെ ആൾക്കാണ് ഇതോടെ ധാരാവിയിൽ അസുഖം സ്ഥിരീകരിക്കുന്നത്.നേരത്തെ ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശത്ത് കൊവിഡ് രോഗം പടർന്നാൽ സ്ഥിതി അതീവ ഗുരുതരമാവുമെന്ന ആശങ്കയിലാണ് സർക്കാർ. അതേസമയം ജനങ്ങൾ പോലീസിനോട് സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.നേരത്തെ മുംബൈയിലെ മറ്റു ചേരികളിലും രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ധാരാവിയിൽ എത്താതിരിക്കാനുള്ള മുൻകരുതലിലായിരുന്നു ആരോഗ്യവകുപ്പ്.രണ്ട് ചതുരശ്ര കിലോമീറ്റർ പരിസരത്തിനകത്ത് പത്ത് ലക്ഷം പേർ താമസിക്കുന്ന ഇവിടെ രോഗവ്യാപനത്തിന്റെ വ്യാപ്‌തി വളരെയധികമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :