2 ജി ഇടപാടില്‍ അഴിമതിയില്ല, വിനോദ് റായ് മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്

2 ജി ഇടപാടില്‍ അഴിമതിയില്ലെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി| AISWARYA| Last Modified വ്യാഴം, 21 ഡിസം‌ബര്‍ 2017 (12:22 IST)
ടുജി സ്പെക്ട്രം കേസില്‍ അന്തിമ വിധി വന്നു. കേസില്‍ എ രാജയും കനിമൊഴിയും കുറ്റക്കാരെല്ലെന്ന് കോടതി വിധിച്ചു. കേസിലെ എല്ലാവരെയും വെറുതേ വിട്ടു. സി ബി ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2 ജി അഴിമതിക്കേസിലെ വിധി ഡിഎംകെ നേതൃത്വവും കോണ്‍ഗ്രസും സന്തോഷത്തോടെയാണ് വരവേറ്റത്.

ഡിഎംകെയെ തകര്‍ക്കാനുള്ള ഗുഢാലോചനയായിരുന്നു നടന്നതെന്ന് എംകെ സ്റ്റാലിന്‍ പ്രതികരിച്ചു. ഏ‍ഴ് വര്‍ഷം നീണ്ട രാഷ്ട്രീയ ഗൂഢാലോചനയാണ് തന്നെ പ്രതിയാക്കിയതിനു പിന്നില്‍ നടന്നതെന്നും കനിമൊഴി അഭിപ്രായപ്പെട്ടു. അതേസമയം 2 ജി ഇടപാടില്‍ അഴിമതിയുണ്ടായിരുന്നില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചത്. മുന്‍ സി എ ജി വിനോദ് റായ് രാജ്യത്തോട് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :