26/11 ചര്‍ച്ചയ്ക്ക് തടസ്സമാവരുതെന്ന് പാക്

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2009 (12:29 IST)
26/11 ആക്രമണങ്ങളെ കുറിച്ചുള്ള അന്വേഷണമോ വിചാരണയോ സംബന്ധിച്ച പ്രശ്നങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധത്തിന് തടസ്സമാവരുതെന്ന് പാകിസ്ഥാന്‍ വിദേകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീര്‍.

ഒരു അന്വേഷണത്തിന്റെയോ വിചാരണയുടെയോ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിശ്ചലമാവരുത്. ഇതിനുമപ്പുറത്തേക്ക് എങ്ങനെ നീ‍ങ്ങാമെന്നതാണ് ഇപ്പോഴുള്ള ചോദ്യം, ബഷീര്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുമായുള്ള സംഭാഷണമധ്യേ പറഞ്ഞു.

പാകിസ്ഥാന് ഒന്നും മറയ്ക്കാനില്ല. അറസ്റ്റുകളിലും അന്വേഷണത്തിലും വ്യക്തതയും ഗുണ നിലവാരവും ഉറപ്പ് വരുത്തുന്നത് പാകിസ്ഥാന്റെ ലക്‍ഷ്യമാണെന്നും ഇക്കാര്യങ്ങളെല്ലാം ഇന്ത്യയുമായി പങ്കുവച്ചിട്ടുണ്ട് എന്നും ബഷീര്‍ പറഞ്ഞു. പാകിസ്ഥാന്‍ ആവശ്യപ്പെട്ടത് ചെയ്തു എന്ന് ഇന്ത്യ അംഗീകരിക്കുമെന്നുതന്നെയാണ് കരുതുന്നതെന്നും പാക് വിദേശകാര്യസെക്രട്ടറി പറഞ്ഞു.

26/11 ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം വ്യക്തവും സുതാര്യവും ആയിരിക്കണം എന്നും നടപടികള്‍ വേഗത്തിലായിരിക്കണം എന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :