വെസ്റ്റ് ബെംഗാളിലെ ബിഷ്ണുപൂര്‍ ടൗണില്‍ മൂന്നുദിവസത്തില്‍ വൈറസ് ബാധയേറ്റ് 200ലേറെ തെരുവ് നായകള്‍ ചത്തു

ശ്രീനു എസ്| Last Modified ശനി, 20 ഫെബ്രുവരി 2021 (17:08 IST)
വെസ്റ്റ് ബെംഗാളിലെ ബിഷ്ണുപൂര്‍ ടൗണില്‍ മൂന്നുദിവസത്തില്‍ വൈറസ് ബാധയേറ്റ് 200ലേറെ തെരുവ് നായകള്‍ ചത്തു. സംഭവം ആളുകളില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്. ചൊവ്വാഴ്ച 60 നായകളും ബുധനാഴ്ച 97 നായകളും വ്യാഴാഴ്ച 45 നായകളുമാണ് ചത്തത്. വൈറസ് ബാധമുലമാണ് നായകള്‍ ചത്തതെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം വൈറസ് ബാധ എല്ലാവര്‍ഷവും ഈ സമയത്ത് ഉണ്ടാകുന്നതാണെന്നും ഇത് മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ലെന്നും അധികൃതര്‍ പറയുന്നു. അതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :