രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത് 1993 പേർക്ക്!

അഭിറാം മനോഹർ| Last Modified വെള്ളി, 1 മെയ് 2020 (10:03 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1993 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 73 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,147 ആയി ഉയർന്നു.രാജ്യത്ത് ഉടനീളമായി ഇതുവരെ 35,043 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത്.മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നപ്പോൾ ഗുജറാത്തിൽ 4395 പേർക്കാണ് രോഗം ബാധിച്ചത്.അതിനിടെ ഡൽഹി മയൂർവിഹാറിലെ സിആർ പിഎഫ് ക്യാമ്പിൽ 12 ജവാന്മാർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ
ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 64 ആയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :