ദുരിതാശ്വാസനിധി കണക്ക് പുറത്തുവിട്ട് മുഖ്യമന്ത്രി; ഒരു മാസത്തിനിടെ കിട്ടിയത് 190 കോടി

അനു മുരളി| Last Updated: വ്യാഴം, 30 ഏപ്രില്‍ 2020 (19:42 IST)
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്കു ലഭിച്ച വരുമാനത്തിന്റെ കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മാര്‍ച്ച് 27നുശേഷം 190 കോടി രൂപയോളം അക്കൗണ്ടിലെത്തിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം, കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നിലവിൽ 497 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 111 പേർ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ള 20711 പേരിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളല്ലുമാണുള്ളത്. ഇന്ന് മാത്രം 95 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതിൽ 25,135 ഫലങ്ങൾ നെഗറ്റീവായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :