ഗുജറാത്തി‌ൽ അഫ്‌ഗാനിൽ നിന്നെത്തിച്ച 19,000 കോടിയുടെ ഹെറോ‌യ്‌ൻ പിടിച്ചെടുത്തു

അഹമ്മദാബാദ്| അഭിറാം മനോഹർ| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (14:13 IST)
അഹമ്മദാബാദ്: അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിയ 19,000 കോടിയുടെ ഹെറോയിൻ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്നാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഇത് പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെ‌യ്‌തിട്ടുണ്ട്. രണ്ട് കണ്ടൈനറുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

ഒരു കണ്ടെയ്‌നറിൽ 2,000 കിലോയും മറ്റേതിൽ 1000 ടൺ ഹെറോയ്‌നുമാണ് ഉണ്ടായിരുന്നത്. അഫ്‌ഗാനിൽ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ പോർട്ടിൽ നിന്നാണ് ഇന്ത്യയിലെത്തിച്ചത് എന്നാണ് സൂചന. മയക്കുമരുന്ന് പിടിച്ചെടുത്തതിനെ തുടർന്ന് അഹമ്മദാബാദ്,ഡൽഹി,ചെന്നൈ എന്നിവിടങ്ങളിൽ ഡിആർഐ പരിശോധന നടത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :