ഉത്തരാഖണ്ഡ് ദുരന്തം: മരണം 14 ആയി, തപോവൻ ടണൽ പൂർണമായും മൂടിപ്പോയതായി റിപ്പോർട്ട്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 8 ഫെബ്രുവരി 2021 (10:25 IST)
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. വിവിധ ഇടങ്ങളിൽനിന്നും 14 മൃതദേഹങ്ങൾ കണ്ടെത്തിയതായി ചാമോലി പൊലീസ് അറിയിച്ചു. 15 പേരെ രക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി. തപോവൻ ജലവൈദ്യുത പദ്ധതിയുടെ രണ്ടാം ടണലിൽ 30 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ടണലിൽ അടിഞ്ഞ ചെളി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രണ്ടര കിലോമീറ്റർ നീളമുള്ള ടണലിൽ പൂർണമായും ചെളി മൂടിയതായാണ് വിവരം. തപോവൻ വൈദ്യുത നിലയം പൂർണമായും ഒലിച്ചുപോയിരുന്നു. അപകടത്തിൽ 170 ഓളം പേരെ കാണതായി എന്നാണ് റിപ്പോർട്ടുകൾ. എൻടിപിസിയുടെ സൈറ്റിൽ ജോലി ചെയ്തിരുന്നവരാണ് അപകടതൢപ്പെട്ടവരിൽ ഏറെയും. ടണലിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ കൂടുതൽ സൈന്യത്തെ വിന്യസിയ്ക്കും എന്ന് രക്ഷാ പ്രവർത്തനത്തിന്റെ ചുമതലയുള്ള ഇൻഡോ ടിന്റൻ ബോർഡർ പൊലീസ് വക്താവ് വിവേക് പാണ്ഡെ വ്യക്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :