14കാരിയായ മകളോട് ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിച്ച അമ്മ പിടിയില്‍

Daughter, Mother, Police, Arrest, woman, flesh trade, മകള്‍, അമ്മ, ശരീരം, മാംസ വ്യാപാരം, ലൈംഗികത, വേശ്യാവൃത്തി
മുംബൈ| BIJU| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2017 (15:32 IST)
മാംസവ്യാപാരത്തിന് 14കാരിയായ മകളെ നിര്‍ബന്ധിച്ച അറസ്റ്റില്‍. പൊലീസ് ബുദ്ധിപരമായി നടത്തിയ നീക്കത്തിനൊടുവിലാണ് 30കാരിയായ അമ്മ പിടിയിലായത്.

മുംബൈയില്‍ മീര റോഡിലെ കാശിമീര റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നാണ് യുവതിയെ പൊലീസ് പിടികൂടുന്നത്. കസ്റ്റമറെന്ന വ്യാജേന ഒരാളെ പൊലീസ് ആദ്യം ഈ സ്ത്രീയുടെ അടുത്തേക്ക് അയയ്ക്കുകയായിരുന്നു. അവര്‍ പുറത്തുവന്നതും അവിടെ കാത്തിരുന്ന പൊലീസുകാര്‍ പിടികൂടി.

മകളെ പൊലീസുകാര്‍ ഈ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തി. നിര്‍ബന്ധിച്ചുള്ള വേശ്യാവൃത്തി ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :